സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍
ജാതി വിവേചനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെയും പായല്‍ തദ്‌വിയുടെയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നല്‍കിയത്.
2004നും 2024നുമിടക്ക് കോളേജുകളില്‍ 115 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഏറെയും ദലിതരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2012ലെ ചട്ടങ്ങള്‍ പ്രകാരം ലഭിച്ച ജാതി വിവേചനത്തെ സംബന്ധിച്ചുള്ള മുഴുവന്‍ പരാതികളും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാന്‍ കോടതി യു.ജി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതേടെ 1503 ജാതി വിവേചന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതില്‍ 1426 പരാതികള്‍ പരിഹരിച്ചതായും യു.ജി.സി അറിയിച്ചു