കണ്ണൂരിലെ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം ജീവനക്കാരന്‍ കവര്‍ന്നു. സംഭവത്തില്‍ ആനപ്പന്തി സഹകരണ ബാങ്കിലെ താത്കാലിക കാഷ്യറായ സുധീര്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്.
ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണവും 18 പാക്കറ്റുകളില്‍ സൂക്ഷിച്ച സ്വര്‍ണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.