
തിരുവനന്തപുരം: സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയില്‍ ഇന്‌റര്‍പ്രൈസസ് (കെഎസ്‌ഐഇ) എം ഡി ബി ശ്രീകുമാറിനെ സ്ഥലം മാറ്റി.
പരാതിയില്‍ പൊലീസ് കേസ്് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശ്രീകുമാര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
പരാതി പരിശോധിക്കാന്‍ വ്യവസായ വകുപ്പ് നിയോഗിച്ച സമിതി, പരാതിക്കാരി ജോലി ചെയ്യുന്ന ഓഫീസില്‍ ശ്രീകുമാര്‍ തുടരുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ സര്‍വീസ് സംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ വ്യവസായ വകുപ്പ് തയ്യാറായത്. ഓഫീസില്‍ വെച്ച് ശ്രീകുമാര്‍ ലൈംഗിക ചുവയോടെ പെരുമാറി എന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി.