• Sat. Feb 1st, 2025

24×7 Live News

Apdin News

സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞെന്ന് തോന്നിയതും പരസ്ത്രീ ബന്ധം വിലക്കിയതും ഹരികുമാറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു

Byadmin

Feb 1, 2025


തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പ്രതി ഹരികുമാറിനെ പ്രേരിപ്പിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിന് ശ്രദ്ധ നല്‍കിയതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതി ഹരികുമാറിന് തോന്നി.

കുഞ്ഞിന്റെ കരച്ചില്‍ പോലും അരോചകമായി തോന്നിയെന്ന് പ്രതി പറഞ്ഞതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരികുമാറിന്റെ പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും വൈരാഗ്യത്തിന് കാരണമായി.

റിമാന്‍ഡ് ചെയ്ത ഹരികുമാറിനായി പൊലീസ് ശനിയാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി കേസില്‍ വ്യക്തത വരുത്താനാണ് നീക്കം. പൂജപ്പുര മഹിളാമന്ദിരത്തില്‍ തുടരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിനെ വെളളിയാഴ്ച പൊലീസ് രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്തു വിട്ടയച്ച ജ്യോത്സ്യന്‍ ശങ്കുമുഖം ദേവീദാസനെയും പൊലീസ് സ്‌റ്റേഷനിലേക്ക് ശനിയാഴ്ച വിളിച്ചുവരുത്തും.



By admin