വാഷിങ്ടണ്‍ > തബല വാദകൻ സാക്കിർ ഹുസൈൻ(73) അന്തരിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്‌ച രാവിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1951 മാർച്ച് 9 നായിരുന്നു സാക്കിർ ഹുസൈനിന്റെ ജനനം. 1988ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. 2002ൽ സംഗീത രംഗത്തെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു . 1992 ലും 2009 ലും ഗ്രാമി അവാർഡും സാക്കിർ ഹുസൈന് ലഭിച്ചിട്ടുണ്ട് . 2023 മാർച്ച് 22 ന് രാഷ്ട്രപതി ദ്രൗപതി മുർമു പത്മവിഭൂഷൺ നൽകി ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ