• Mon. Feb 16th, 2026

24×7 Live News

Apdin News

സാങ്കേതിക തകരാര്‍ : കൊച്ചി -കുവൈത്ത് എയര്‍ ഇന്ത്യ വിമാനം താഴെയിറക്കി, യാത്ര നാളെയ്‌ക്ക് റീ ഷെഡ്യൂള്‍ ചെയ്തു

Byadmin

Feb 16, 2026



കൊച്ചി: ഞായറാഴ്ച വൈകീട്ട് 4:30 ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റീഷെഡ്യൂള്‍ ചെയ്തു. വിമാനം വൈകിയതോടെ യാത്രക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. വിമാനം നാളെ രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനം താഴെയിറക്കുകയായിരുന്നു. ഏറെ വൈകിയിട്ടും യാത്ര സംബന്ധിച്ച് വ്യക്തമായ അറിയിപ്പു ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

 

 

 

 

By admin