• Sun. Feb 23rd, 2025

24×7 Live News

Apdin News

സാദിഖലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

Byadmin

Feb 23, 2025


കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സന്ദര്‍ശനം നടത്തി. നവീകരിച്ച കുറുവങ്ങാട് മസ്ജിദുല്‍ മുബാറക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ശനിയാഴ്ച വൈകീട്ട് അ ഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ചു.

അപകടത്തെക്കുറിച്ചും ജീവഹാനി സംഭവിച്ചവരെക്കുറിച്ചും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എല്‍.ജി. ഷെനിറ്റ് വിശദീകരിച്ചു. സന്ദര്‍ശനത്തിന് ശേഷം മരണപ്പെട്ട അമ്മുക്കുട്ടി അമ്മ, ലീല എന്നിവരുടെ വീടുകളിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ച ശേഷമാണ് സാദിഖലി തങ്ങള്‍ മടങ്ങിയത്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ട റി ടി.ടി. ഇസ്മായില്‍, വി. പി ഇബ്രാഹിം കുട്ടി, എ അസീസ്, വത്സരാജ് കേളോത്ത്, സി.ഹനീഫ്, അബ്ദുറഹ്‌മാമാന്‍ തങ്ങള്‍, മുഹമ്മദലി കോടിക്കല്‍, എന്‍.കെ. സിറാജുദ്ദീന്‍, ഷാഫി കൊയിലാണ്ടി തുടങ്ങിയ നേതാക്കളും കൂടെയുണ്ടായിരുന്നു.

 

By admin