• Thu. May 1st, 2025

24×7 Live News

Apdin News

സാമൂഹിക ദുഷിപ്പുകള്‍ക്കെതിരെ പ്രതികരിച്ച വ്യക്തിയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി

Byadmin

Apr 30, 2025


തിരുവനന്തപുരം: സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുള്ളപ്പോള്‍ സാമൂഹിക ദുഷിപ്പുകള്‍ക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി പദത്തില്‍ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തില്‍ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാന്‍ ശാരദാ മുരളീധരനായി.
ജാതി, മത, വര്‍ണ വിവേചനങ്ങളിലൂടെ സമൂഹത്തില്‍ ഭിന്നപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ആക്ടിവിസ്റ്റെന്ന നിലയില്‍ വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിക്കാനും ശാരദ മുരളീധരന് കഴിഞ്ഞു. കര്‍മോല്‍സുകതയാര്‍ന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതില്‍ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.



By admin