തൃശൂര്‍: സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ തൃശൂര്‍ കുന്നംകുളത്ത് രണ്ട് പേര്‍ക്ക് കുത്തേറ്റു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് വാക്ക് തര്‍ക്കത്തില്‍ കുന്നംകുളം പഴുന്നാനയിലാണ് രണ്ട് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.
പഴുന്നാന സ്വദേശികളായ വിഷ്ണു (31), ഉദയന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പഴുന്നാന സെന്ററില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ ഷമല്‍, ഷിബു, സുമേഷ് എന്നിവരാണ് ആക്രമിച്ചത്.
പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.