
കോട്ടയം: സാമൂഹ്യ–രാഷ്‌ട്രീയ പ്രവർത്തകനും അയർക്കുന്നം മുൻ പഞ്ചായത്ത് അംഗവുമായ തിരുവഞ്ചൂർ പറപ്പത്തട്ടിൽ ഇല്ലത്ത് പി. ഇ. ജി. നമ്പൂതിരി (86) അന്തരിച്ചു. സംസ്‌കാരം നാളെ (28) രാവിലെ 11 മണിക്ക് തിരുവഞ്ചൂർ വീട്ടുവളപ്പിൽ നടക്കും. ഭൗതിക ശരീരം പുതുപ്പള്ളി ഉമ്മൻ മെമ്മോറിയൽ സ്‌കൂളിന് സമീപം ഉള്ള മകളുടെ വസതിയിൽ. പരേതയായ സരസ്വതി അമ്മാൾ ആണ് ഭാര്യ.
ഭാര്യ: പരേതയായ സരസ്വതി അമ്മാൾ. ആശാദേവി (അധ്യാപക സഹകരണ ബാങ്ക്, പുതുപ്പള്ളി), ശാന്തകുമാരി (തഴക്കര ഗ്രാമപഞ്ചായത്ത്), ക്ഷമാദേവി, മനു ജി. ശർമ(സി.എച്ച്.സി. തലപ്പാടി) എന്നിവർ മക്കളാണ്.
അനിൽ നമ്പൂതിരി (കാഞ്ഞിരപ്പള്ളി ഇല്ലം, തിരുവല്ല – ജന്മഭൂമി), ഭാർഗവകുമാർ (ചേന്ദ മംഗലത്ത് ഇല്ലം, ഇടപ്പോൺ, പന്തളം), ഉണ്ണികൃഷ്ണൻ നമ്പൂതിരി (ഇളമുള ഇല്ലം, മുതുകാട്ടുകര, നൂറനാട്), മഞ്ജുഷ ദേവി (മഴുവഞ്ചേരിൽ ഇല്ലം, അറക്കുളം പഞ്ചായത്ത്) എന്നിവർ മരുമക്കളാണ്.