സ്റ്റോക് ഹോം: 2025ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു.ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
പുതിയ ആശബങ്ങളും സാങ്കേതിക വിദ്യകളും സമ്പദ് വ്യവസ്ഥകളില്‍ ദീര്‍ഘകാല വളര്‍ച്ചയ്‌ക്ക് ഇന്ധനമാകുന്നത് എങ്ങനെ എന്നാണ് ഇവര്‍ പഠിച്ചത്. ഈ വളര്‍ച്ച തുടരാന്‍ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവര്‍ പരിശോധിച്ചു.
കഴിഞ്ഞ ദിവസം സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്‌ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം .