ഹരിപ്പാട് : ഉസ്ബെക്കിസ്താനില്‍ സാവരിയ ബസന്ത് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട കേസില്‍ പ്രതിയായ സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കക്ഷിചേര്‍ക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍. സദറുള്‍ അനത്തിന്റെ മാതാപിതാക്കള്‍ നിരന്തരമായി സാവരിയയെ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതിനര്‍ത്ഥം ഇവര്‍ക്കും ഇതില്‍ എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്നും കരുതുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു. സാവരിയയുടെ ഹരിപ്പാട്ടിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
പ്രതിയുടെ ഒരു സഹോദരന്‍ വയനാട്ടില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പറയുന്നു. അതിനപ്പുറം കേസ് ഒത്തുതീര്‍ക്കല്ലേ എന്ന് ഉസ്ബെകിസ്ഥാനിലെ പ്രദേശവാസികള്‍ തന്നെ ചോദിക്കുമ്പോള്‍ പ്രതികള്‍ക്ക് അവിടെ നല്ല സ്വാധീനമുണ്ട് എന്നാണ് കരുതേണ്ടത്. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും ശശി കല ടീച്ചര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ഫോട്ടോ താന്‍ കണ്ടെന്നും അത് കാണേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയെന്നും കാരണം അത് കണ്ടാല്‍ നമുക്ക് ഉറക്കം നഷ്ടപ്പെടുമെന്നും ശശി കല ടീച്ചര്‍ പറഞ്ഞു. ഈ കേസ് തേഞ്ഞുമാഞ്ഞുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാകരുത്. അതിനാലാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉറപ്പുവരുത്തണമെന്ന് പറയുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
നോര്‍ക്കയുടെ ആളുകളുമായി കുടുംബം ബന്ധപ്പെട്ടിട്ടുണ്ട്. കൊലപാതകികള്‍ക്ക് വേണ്ടി നിമിഷ നേരം കൊണ്ട് കോടികള്‍ പിരിക്കാന്‍ കഴിയുന്ന സംഭവം നമുക്ക് അറിയാവുന്നതാണ്. അതിനാല്‍ ഈ കൊലപാതകിക്ക് വേണ്ടിയും ഇതുപോലുള്ള നീക്കം നടക്കുമോ എന്ന് സംശയിക്കണം. സീറ്റ് തര്‍ക്കം കൊണ്ട് ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ അവിടെപ്പോയി പൈസ കൊടുത്തത് ഓര്‍മ്മയുണ്ട്. അതേ സമയം സാവരിയയുടെ ലാപ് ടോപ് അതിവേഗം കേരളത്തിലേക്ക് അവിടെ നിന്നും കൊടുത്തുവിട്ടിരിക്കുന്നു. അവളുടെ വസ്ത്രങ്ങളും കൊടുത്തുവിട്ടു. ഇതെല്ലാം കേശിലെ തെളിവുകള്‍ ആകേണ്ട വസ്തുക്കളാണ്. അതേ സമയം സാവരിയയുടെ ഫോണ്‍ കോളെജ് അധികൃതര്‍ അവിടെ പിടിച്ചുവെച്ചിരിക്കുകയാണ്. അതിലും കാള്‍ റെക്കോഡുകളുടെ തെളിവുകള്‍ ഉണ്ടാകേണ്ടതാണ്. അവിടുത്തെ ശരി അത്ത് ഭരണകൂടം പ്രതി മുസ്ലിമാണെന്ന് കരുതി പ്രവര‍്ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ക്രൈം നടന്ന സ്ഥലം വളരെ പെട്ടെന്ന് തന്നെ അവര്‍ ക്ലിയര്‍ ആക്കി എന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. ,
രണ്ട് ദിവസമായി മകള്‍ തന്റെ ഫോണ്‍ എടുത്തിില്ലെന്നും തനിക്ക് ടെക്സ്റ്റ് മെസേജ് മാത്രമാണ് വന്നതെന്നും സാവരിയയുടെ അച്ഛന്‍ പറയുന്നു.
“സംഭവം റിപ്പോര്‍ട്ട് ചെയ്ത ശേഷം അന്ന് രാവിലെ ഞാന്‍ അവിടെ എത്തി. അപ്പോള്‍ എന്നെക്കാണാന്‍ അവിടെ നിന്നുള്ള ലോക്കല്‍ ആളുകള്‍ അവിടെ എത്തി. കേസ് ഒത്തുതീര്‍ക്കുന്നതിനെക്കുറിച്ചാണ് അവര്‍ ചോദിക്കുന്നത്. പിന്നീട് പൊലീസ് ഓഫീസര്‍ എത്തി. സീനിയേഴ്സ് പറയുന്നത് രണ്ട് ദിവസമായി സാവരിയയെ അവിടെ കണ്ടിട്ടില്ലെന്നാണ്. ശരീരത്തില്‍ മൊത്തമായും മുന്‍വശവും പിന്‍ഭാഗവും മുഴുവന്‍ തല്ലിയ പാടുകളുണ്ട്. പാടുകളെല്ലാം കറുത്തിരിക്കുകയാണ്. അതിനര്‍ത്ഥം തല്ല് കിട്ടി കുറച്ചധികം സമയമായി എന്നാണ്. സിസിടിവിയില്‍ മറ്റൊരാളുടെ സാന്നിധ്യമില്ല എന്ന് കോളെജ് അധികൃതര്‍ പറയുന്നു. പക്ഷെ ഈ ദൃശ്യം ഞങ്ങളെ കാട്ടിത്തന്നില്ല. തീര്‍ച്ചയായും ഈ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്ന് കരുതപ്പെടുന്നു.” – സാവരിയയുടെ ഇളയച്ഛന്‍ പറയുന്നു.