തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് ടി.വീണയുടെ മൊഴി.
സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍.
എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ്, കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.