• Sun. May 4th, 2025

24×7 Live News

Apdin News

സിഎസ്‌ഐ സിനഡിനെ പുറത്താക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

Byadmin

May 2, 2025


ന്യൂദല്‍ഹി: സിഎസ്‌ഐ സിനഡിനെ പുറത്താക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് നിലനില്‍ക്കും.ധര്‍മ്മരാജ് റസാലത്തെ സഭാ മോഡറേറ്ററാക്കിയ നടപടി ജസ്റ്റിസ് ബെലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് മരവിപ്പിച്ചു.

2023 ജനുവരിയില്‍ നടന്ന സിഎസ്‌ഐ സിനഡ് തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. സിനഡ് ഭാരവാഹികളുടെ അടക്കം തെരഞ്ഞെടുപ്പ് നടന്നത് നിയമപ്രകാരമാണെന്ന് കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പ് ശരിവെച്ച മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് നിലനില്‍ക്കുന്നത് എന്ന് ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. സിഎസ്‌ഐ സഭയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച രണ്ടു മുന്‍ ജഡ്ജിമാര്‍ക്ക് ചുമതല കൈമാറാന്‍ ഉത്തരവിട്ട ഡിവിഷന്‍ ബെഞ്ച് നടപടിയും സുപ്രീം കോടതി റദ്ദാക്കി.

അതേസമയം, സഭയിലെ പുരോഹിതന്മാരുടെ വിരമിക്കല്‍ പ്രായം 67 നിന്ന് എഴുപത് ആക്കിയതടക്കം ഭരണഘടന ഭേദഗതികള്‍ കോടതി മരവിപ്പിച്ചു.

 



By admin