
കൊച്ചി:സിഗരറ്റ് വാങ്ങാന്‍ പണം നല്‍കാതിരുന്ന യുവാവിനെ അഞ്ചംഗ സംഘം ബിയര്‍ കുപ്പി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ആലപ്പുഴ രാമങ്കരി നാല്പതില്‍ ചിറ വീട്ടില്‍ ജെസിന്‍ ജോസിനാണ് (24) ദുരനുഭവം ഉണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം.പരിക്കേറ്റ യുവാവ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.