ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാന്‍ ഗില്‍ രോഹിത്തിന് പകരം ടീമില്‍ എത്തും.
രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനും കഴിഞ്ഞു.
ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്ത് നേടിയത്.