യുഎസ് :സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ശക്തമായ തിരിച്ചുവരവുമായി പ്രജ്ഞാനന്ദ നാലാം റൗണ്ടില്‍ നെതര്‍ലാന്‍റ്സിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു. അഞ്ചാം റൗണ്ടിലാകട്ടെ അമേരിക്കയുടെ സോയുമായി പ്രജ്ഞാനന്ദ സമനില പിടിച്ചു.
ഇതോടെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അമേരിക്കയുടെ വെസ്ലി സോ തന്നെയാണ് മൂന്നര പോയിന്‍റോടെ മുന്നില്‍. പ്രജ്ഞാനന്ദ മൂന്ന് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്.