• Sat. May 17th, 2025

24×7 Live News

Apdin News

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

Byadmin

May 17, 2025


ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തിനിടയിൽ, പ്രത്യേക സിന്ധുദേശ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വൻ പ്രതിഷേധം . സിന്ധികൾക്ക് പ്രത്യേക മാതൃഭൂമി സൃഷ്ടിക്കുക എന്ന ആവശ്യമാണ് സിന്ധുദേശ് പ്രതിഷേധം .പാകിസ്ഥാൻ സൈന്യത്തിന്റെ അടിച്ചമർത്തൽ നയങ്ങളുടെ ഫലമായാണ് സിന്ധുദേശ് സൃഷ്ടിക്കാനുള്ള ആവശ്യം ഉയർന്നുവന്നതെന്നാണ് റിപ്പോർട്ട് .

കിഴക്കൻ പാകിസ്ഥാനിൽ, അതായത് ബംഗ്ലാദേശിൽ പാകിസ്ഥാൻ സൈന്യം അതിക്രമങ്ങൾ നടത്തിയിരുന്ന സമയത്ത്, സിന്ധ് രാജ്യത്തും പാകിസ്ഥാൻ സൈന്യം ആക്രമണാത്മക പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഈ സമയത്താണ് സിന്ധിൽ ഒരു പ്രത്യേക രാജ്യം സൃഷ്ടിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്.സിന്ധിലെ ജനങ്ങൾക്ക് ഉറുദു അറിയാമെങ്കിൽ മാത്രമേ സർക്കാർ ജോലി ലഭിക്കൂ. ഈ സംഭവങ്ങൾ സിന്ധികൾക്കിടയിൽ അന്യവൽക്കരണ വികാരം നിരന്തരം വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം നമ്മുടെ പുണ്യഭൂമിയിലേക്ക് പാകിസ്ഥാൻ നിയമവിരുദ്ധമായി അധിനിവേശം നടത്തുന്നതിനെതിരെ സിന്ധിലെ ജനങ്ങളോട് പ്രതിഷേധിക്കാൻ ആവശ്യപ്പെട്ട് പാക് സോഷ്യൽ മീഡിയ താരം മുഹമ്മദ് ഷയാൻ അലി രംഗത്തെത്തി . പാകിസ്ഥാൻ നിയന്ത്രണത്തിൽ നിന്ന് സിന്ധ് തിരിച്ചുപിടിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ .

ഞങ്ങളെ “സിന്ധികൾ” എന്ന് വിളിക്കുമ്പോൾ, ഞങ്ങളെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തരുത് – ഞങ്ങൾ സിന്ധികൾക്ക് ആ രാജ്യവുമായി യാതൊരു ബന്ധവുമില്ല.ഇന്ന്, സിന്ധുദേശിന്റെ പ്രസ്ഥാനത്തിന് ഞങ്ങളുടെ അചഞ്ചലമായ പിന്തുണ ഞങ്ങൾ അഭിമാനത്തോടെ പ്രഖ്യാപിക്കുകയും സിന്ധിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തയ്യാറാണ്.- എന്നും ഷയാൻ അലി പറയുന്നു.

പാക് അധികൃതരുടെ പീഡനങ്ങളെ തുടർന്നാണ് മുഹമ്മദ് ഷയാൻ അലി പാകിസ്ഥാൻ വിട്ടത് . പിന്നീട് സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തു.



By admin