
ആലപ്പുഴ: സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്‍.ആലപ്പുഴയിലെ ക്രിമിനല്‍ രാഷ്‌ട്രീയത്തിന്റെ തലവന്‍ സജി ചെറിയാനാണ്.
ബിജെപി വോട്ട് ഇല്ലെങ്കില്‍ സജി ചെറിയാന്‍ തോല്‍ക്കുമെന്നും ജി സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടതിന് നേതൃത്വം നല്‍കിയത് സജി ചെറിയാന്‍ ആണ്. സജി ചെറിയാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം.
താന്‍ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു.എന്നാല്‍ സ്വപ്നത്തില്‍ പോലും അങ്ങനെ കരുതിയിട്ടില്ല. ചെളിക്കുണ്ടില്‍ ആഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് കുട്ടനാട്ടിലെ ചെളിയില്‍ പോലും താന്‍ ആഴ്ന്നു പോയിട്ടില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. ഇത് പിണറായി വിജയന്റെ അവസാന തെരഞ്ഞെടുപ്പ് ആണെന്നും തന്നെ വെല്ലുവിളിക്കാന്‍ വരരുതെന്നും ജി സുധാകരന്‍ പറഞ്ഞു
പാര്‍ട്ടി അവഗണനയില്‍ താന്‍ ഒന്നും മിണ്ടിയില്ല. ഒരു ബ്രാഞ്ചിലേക്ക് താന്‍ ഒതുങ്ങി. അതില്‍ കൂടുതല്‍ പാര്‍ട്ടി അച്ചടക്കം എങ്ങനെ പാലിക്കാന്‍ കഴിയും. അപ്പോഴേക്കും പാര്‍ട്ടി സജി ചെറിയന്റെ കസ്റ്റഡിയില്‍ ആയി. എന്നെ വിട്ടിട്ട് പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിക്കൂ.കേരളത്തിലെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. പാവപ്പെട്ട എം എ ബേബിക്ക് ഒന്നും ചെയ്യാനില്ല. ഇത് അവസാനത്തിന്റെ ആരംഭമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്നും ജി സുധാകരന്‍ പറഞിഞു.