• Mon. Dec 23rd, 2024

24×7 Live News

Apdin News

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

Byadmin

Dec 23, 2024


തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും.കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

നേതൃതലത്തില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ സമ്മേളനം അതേപടി അംഗീകരിക്കുകയായിരുന്നു.നിലവിലുളള ജില്ലാ കമ്മിറ്റിയില്‍ നിന്ന് എട്ട് പേരെ ഒഴിവാക്കി പുതുതായി എട്ട് ആളുകള്‍ക്ക് അവസരം നല്‍കി. മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. പുതിയ ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

സംസ്ഥാന സമ്മേളന പ്രതിനിധികളായി 32 അംഗങ്ങളെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.പൊതുചര്‍ച്ചയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇ.പി.ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തനത്തിലെ പോരായ്മകൊണ്ടാണെന്ന് വെളിപ്പെടുത്തി.

എന്നാല്‍ തിരുത്തി മുന്നോട്ട് പോകുമെന്ന് കരുതി ആ ഘട്ടത്തില്‍ മാറ്റിയില്ല.എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തെ പ്രസ്താവനകളും ജാവദേക്കര്‍ കൂടിക്കാഴ്ചയും മൂലമാണ് മാറ്റിയതെന്ന് ഗോവിന്ദന്‍ പ്രതിനിധി സമ്മേളനത്തെ അറിയിച്ചു.



By admin