• Sun. Jan 19th, 2025

24×7 Live News

Apdin News

സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറിയുടെ സഹോദരന്‍

Byadmin

Jan 19, 2025


വഴിയിലൂടെ പോകുന്നവര്‍ക്കെല്ലാം അംഗത്വവും സ്ഥാനമാനവും നല്‍കുന്ന അവസ്ഥ സിപിഎമ്മിലുള്ളത് ദുഃഖകരമാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ സഹോദന്‍ ഇ എന്‍ അജയ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പാര്‍ട്ടിയുടെ മുന്‍ഗാമികളേയും മുന്‍കാല ചരിത്രത്തേയും മനസിലാക്കാന്‍ ശ്രമിക്കാത്തവര്‍ ഉണ്ടാകുമ്പോള്‍ അധികാരം നഷ്ടമാവുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ നോക്കി പോകുമെന്ന മുന്നറിയിപ്പും ഇ.എന്‍ അജയ കുമാര്‍ പോസ്റ്റിലൂടെ നല്‍കുന്നുണ്ട്.

ചരിത്രത്തെക്കുറിച്ച് കാലത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടായാല്‍ മാത്രമെ മുന്നോട്ട് യാത്ര സുഗമമാകുവെന്നും അജയ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശാഭിമാനി ചീഫ് സബ് എഡിറ്ററും റിപ്പോര്‍ട്ടറുമായിരുന്നു ഇ എന്‍ അജയ കുമാര്‍. ‘എവിടെയെല്ലാം മര്‍ദ്ദകരുണ്ടോ എവിടെല്ലാം ചൂഷകരുണ്ടോ അവിടെല്ലാം ചെന്ന് വിരിച്ചത് ചെങ്കൊടിയാണല്ലോ’ എന്ന വിപ്ലവ ഗാനം പാട്ടിനൊപ്പമാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ദേശാഭിമാനി ഏരിയാ ലേഖകനായിരുന്നിട്ടും പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിക്കാതിരുന്ന കാലത്തെയും പോസ്റ്റില്‍ ഇ എന്‍ അജയ കുമാര്‍ അനുസ്മരിക്കുന്നുണ്ട്. ഞാന്‍ പാര്‍ട്ടി അംഗമായത് റോഡിലൂടെ നടന്നു പോകുമ്പോള്‍ കണ്ട പാര്‍ട്ടി ആപ്പീസില്‍ കയറി യാചിച്ച് നേടിയതല്ല എന്ന മുനവെച്ച പരാമര്‍ശവും പോസ്റ്റിലുണ്ട്.

ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അപമാനിക്കപ്പെടുകയും അയാള്‍ക്ക് ഭ്രാന്താണെന്ന് പറയുകയും ചെയ്യുമെന്നും പോസ്റ്റില്‍ വിമര്‍ശനമുണ്ട്. ഷുഗര്‍ ഫാക്ടറി തൊഴിലാളികളുമായി ചേര്‍ന്ന് ഷുഗര്‍ ഫാക്ടറി ബ്രാഞ്ച് ബ്രാഞ്ച് ആരംഭിച്ചതും അതുവഴി പാര്‍ട്ടി മെമ്പര്‍ഷിപ്പിലേയ്ക്ക് എത്തിയതും പോസ്റ്റിലൂടെ ഇ എന്‍ അജയകുമാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

By admin