• Wed. Oct 8th, 2025

24×7 Live News

Apdin News

സിപിഎമ്മിന് കൈ കൊടുക്കും , സഹകരിക്കാനല്ല ; വലിച്ച് താഴെയിട്ട് ചവിട്ടി കൂട്ടാൻ ; വത്സൻ തില്ലങ്കേരി

Byadmin

Oct 8, 2025



കൊച്ചി : വിശ്വാസം തട്ടിപ്പാണ് എന്ന് പറയുന്നവരാണ് ദേവസ്വം ബോർഡിന് നേതൃത്വം നൽകുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി . സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തില്ലങ്കേരി.

വിശ്വാസത്തെ തകർക്കാനുള്ള ഗൂഢോദ്ദേശം സിപിഎമ്മിന് ഉണ്ട്. അത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇപ്പോൾ വിശ്വാസമുണ്ടെന്ന് പറയുന്നത് വിശ്വാസികളെ പറ്റിക്കാൻ ഉള്ള അടവുനയമാണെന്നും തില്ലങ്കേരി പറഞ്ഞു.

‘ ദേവസ്വം ബോർഡിനെ പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കാനുള്ള കറവപശുവായാണ് സിപിഎം കാണുന്നത്. വിശ്വാസം തട്ടിപ്പാണ് എന്ന് പറയുന്നവരാണ് ദേവസ്വം ബോർഡിന് നേതൃത്വം നൽകുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക തന്നെ വേറെ നിവൃത്തിയില്ല . സിപിഎമ്മിന് ആർ എസ് എസ് കൈ കൊടുക്കും എന്നാൽ അത് വലിച്ച് താഴെയിട്ട് ചവിട്ടി കൂട്ടാനാണ്, അതല്ലാതെ സഹകരിക്കാൻ കൈ കൊടുക്കില്ല. സിപിഎമ്മിനെ തകർക്കാൻ ജീവൻ കൊടുക്കേണ്ടി വന്നവരുടെ പ്രസ്ഥാനമാണിത് .

ശരിക്ക് പറഞ്ഞാൽ സിപിഎം ഇവിടെ മാത്രമല്ലേ ഉള്ളൂ. ആരാണ് സിപിഎമ്മിനെ അടിച്ചു ശരിയാക്കിയത് , മൂലക്കിരുത്തിയത് ആരാണ് . ആരാണ് ബംഗാളിൽ ഇപ്പോൾ പ്രതിപക്ഷം ,ത്രിപുരയിൽ ഭരിക്കുന്നത് ആരാണ്. .അധികാരം ഇല്ലെങ്കിൽ അണികൾ തന്നെ സിപിഎമ്മിനെ വലിച്ച് താഴെയിടും. പിന്നെ പിണറായി നാവെടുത്താൽ ആർ എസ് എസ് എന്ന് തന്നെയാണ് പറയുന്നത് . ഞങ്ങൾ അത് ആസ്വദിക്കുകയാണ്. പിന്നെ ആർ എസ് എസ് എന്നത് ദിവ്യമായ പ്രയോഗമാണ്. അത് പറഞ്ഞു കൊണ്ടിരുന്നാൽ അദ്ദേഹത്തിന് പാപങ്ങളിൽ നിന്ന് മോക്ഷം കിട്ടും.‘ എന്നും തില്ലങ്കേരി പറഞ്ഞു.

 

By admin