
തൃശൂർ: യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സിപിഐയുടെ നേതാവും നാട്ടിക എംഎൽഎയുമായ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂർ ബിജെപി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു മുകുന്ദൻ.
നാട്ടിക എംഎൽഎ ആയ മുകുന്ദന് പകരം സിപിഐ വനിതാ നേതാവായ ഗീതാ ഗോപിക്ക് പാർട്ടി സീറ്റ് കൊടുക്കുകയായിരുന്നു. പാർട്ടിക്ക് പണം സ്വരൂപിച്ചുകൊടുക്കാത്തതാണ് തനിക്ക് പാർട്ടി സീറ്റുനൽകാഞ്ഞതെന്ന് മുകുന്ദൻ പ്രസ്താവിച്ചിരുന്നു.
നാട്ടികയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കുടുതൽ പറയാമെന്ന് പ്രസ്താവിച്ച മുകുന്ദൻ, പട്ടികജാതി-വർഗ്ഗ വിഭാഗത്തിലുള്ളവരോട് ബിജെപി കാണിക്കുന്ന സമീപനം തന്നെ ആകർഷിച്ചുവെന്നും കൂടുതൽ കൂടുതൽ പ്രവർത്തനം ഈ രംഗത്ത് നടത്താൻ ബിജെപിക്ക് കഴിയുമെന്നും സാധാരണ ജനങ്ങൾ ഈ സംഘടനയിലേക്ക് എത്തിച്ചേരണമെന്നും മുകുന്ദൻ പറഞ്ഞു.
മത്സര രംഗത്തുണ്ടാകും, എന്നെ മോശമായി കൈകാര്യം ചെയ്തവരോട് പ്രതികരിക്കണം, നാട്ടികയിൽ വിജയിക്കും, മുകുന്ദൻ പറഞ്ഞു. എല്ലാ പാർട്ടിക്കാരോടും സ്‌നേഹം കാണിച്ച് വികസനത്തിനു വേണ്ടി പ്രവർത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് മുകുന്ദൻ വിശദീകരിച്ചു.
(Pic Courtecy JanamTV)