• Sat. Dec 28th, 2024

24×7 Live News

Apdin News

സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‌ ശനിയാഴ്ച തുടക്കം | Kerala | Deshabhimani

Byadmin

Dec 27, 2024



കോന്നി> സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി  സീതാറാം യെച്ചൂരി ന​ഗറില്‍ (വകയാര്‍ മേരി മാതാ ഓഡിറ്റോറിയം)  ചേരും.  സമ്മേളനത്തിന് തുടക്കം കുറിച്ച്‌ വെള്ളി  വൈകിട്ട്  കോടിയേരി ബാലകൃഷ്ണൻ ന​ഗറില്‍(കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ് കോന്നി)  സ്വാഗതസംഘം ചെയർമാൻ പി ജെ അജയകുമാർ പതാക ഉയർത്തി. 

ശനി  രാവിലെ പത്തിന് സീതാറാം യെച്ചൂരി നഗറിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.  29നും  30നും പ്രതിനിധി സമ്മേളനം തുടരും. 30ന്  രാവിലെ ഭാരവാഹികളെയും പുതിയ കമ്മിറ്റിയേയും  തെരഞ്ഞെടുക്കും. 

വൈകിട്ട് ചുവപ്പു സേനാ മാർച്ച്. തുടർന്ന്‌ ബഹുജന പ്രകടനവും പൊതുസമ്മേളനവും ചേരും. കോടിയേരി ബാലകൃഷ്ണൻ ന​ഗറില്‍  ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രിയും പൊളിറ്റ്‌ബ്യൂറോ അം​ഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin