ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി പത്രിക നൽകിയ സോളാപുർ സിറ്റി സെൻട്രൽ സീറ്റിൽ പിന്നിൽനിന്ന് കുത്തി കോൺഗ്രസ്. തിങ്കൾ അർധരാത്രി പുറത്തുവിട്ട അഞ്ചാം പട്ടികയിൽ ഇവിടെ സ്ഥാനാർഥിയായി ചേതൻ നരോട്ടയെ കോൺഗ്രസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച പത്രികയും നൽകി. മുൻ എംഎൽഎ നരസയ്യ ആദം സിപിഐ എം സ്ഥാനാർഥിയായി തിങ്കളാഴ്‌ച പത്രിക നൽകിയിരുന്നു. സിറ്റിങ് എംഎൽഎ പ്രണിതി ഷിൻഡെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോള്‍ സിപിഐ എം അടിയുറച്ച പിന്തുണ നൽകി.
ആ ഘട്ടത്തിൽതന്നെ നിയമസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്ന് പിബി അംഗം അശോക് ധാവ്‌ളെ വ്യക്തമാക്കി. ‘അന്ന് അവശ്യം അംഗീകരിച്ചവർ ഇപ്പോൾ എതിർ സ്ഥാനാർഥിയെ നിർത്തുന്നത് അംഗീകരിക്കാനാകില്ല. കോൺഗ്രസ് പിന്നിൽനിന്ന് കുത്തുകയാണ്. മൂന്നുതവണ സിപിഐ എം ജയിച്ച മണ്ഡലമാണിത്. മത്സരത്തിൽനിന്ന് പിൻമാറില്ല’–-ധാവ്‌ളെ പറഞ്ഞു. ബുധനാഴ്‌ച പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. പത്രിക പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെടാനാണ് സിപിഐ എം തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ