• Sat. Aug 23rd, 2025

24×7 Live News

Apdin News

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി അന്തരിച്ചു

Byadmin

Aug 23, 2025



ഹൈദരാബാദ്:സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 10.30ഓടെയാണ് അന്ത്യം.

2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറി പദവി വഹിച്ചു.രണ്ട് തവണ ലോക്‌സഭ അംഗമായിരുന്നു.നല്‍ഗൊണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് 1998 ലും 2004 ലുമാണ് ലോക്‌സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

മെഹബൂബ് നഗറില്‍ 1942 മാര്‍ച്ച് 25 നാണ് സുധാകര്‍ റെഡ്ഡി ജനിച്ചത്.സമ്പന്ന കര്‍ഷക കുടുംബത്തിലാണ് ജനനം.വിദ്യാര്‍ഥി കാലഘട്ടത്തില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായ അദ്ദേഹം സിപിഐയില്‍ ചേരുകയായിരുന്നു. വെങ്കിടേശ്വര സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി.ബിഎ പാസായശേഷം ഉസ്മാനിയ സര്‍വകലാശാലയില്‍ നിയമപഠനത്തിന് ചേര്‍ന്നു. പിന്നീട് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫ് ജനറല്‍ സെക്രട്ടറി, എഐവൈഎഫ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1968ല്‍ സുാകര്‍ റെഡ്ഡി സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

By admin