• Fri. Oct 31st, 2025

24×7 Live News

Apdin News

സിപ് ലൈന്‍ അപകടമെന്ന രീതിയില്‍ വ്യാജ ദൃശ്യം പ്രചരിപ്പിച്ചു, കേസെടുത്ത് വയനാട് സൈബര്‍ പൊലീസ്

Byadmin

Oct 31, 2025



വയനാട് : സിപ് ലൈന്‍ അപകടമെന്ന രീതിയില്‍ ദൃശ്യം പ്രചരിപ്പിച്ചതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വയനാട് സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എഐ ഉപയോഗിച്ച് നിര്‍മിച്ച ദൃശ്യങ്ങളാണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് കാട്ടി പ്രചരിപ്പിച്ചത്. നവമാധ്യമ അക്കൗണ്ടുകള്‍ പലതും നിരീക്ഷിച്ച ശേഷമാണ് സൈബര്‍ പൊലീസ് കേസ് എടുത്തത്.

എഐ വിഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. യുവതിയും കുഞ്ഞും സിപ് ലൈനില്‍ കയറിയ ഉടന്‍ തന്നെ ലൈന്‍ തകര്‍ന്ന് ഇരുവരും വീഴുന്നതും സിപ് ലൈന്‍ ഓപറേറ്റര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമായ വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് എന്ന രീതിയിലായിരുന്നു പ്രചാരണം.

By admin