
തിരുവനന്തപുരം (31-12-2025): സിറ്റി പോലീസ് കമ്മിഷണർമാർക്ക് മാറ്റം. കെ കാർത്തിക് തിരുവനന്തപുരം സിറ്റി കമ്മീഷണറാകും. എസ് ഹരിശങ്കർ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാകും. പോലീസിലെ മറ്റ് മാറ്റങ്ങൾ ഇങ്ങനെയാണ്. അരുൾ ആർ ബി തൃശൂർ റേഞ്ച് ഐജി, ജെ ഹിമെന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഐജി. തിരുവനന്തപുരം സിറ്റി കമ്മീഷണർ തോംസൺ ജോസിനെ വിജിലൻസ് ഡിഐജി ആക്കും.
ഡിഐജിമാരായ പുട്ട വിമലാദിത്യ, എസ് അജിതാബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ നിന്ന് സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജി ആയി നിയമിച്ചു. ശ്യാം സുന്ദറിനെ ഇന്റലിജൻസ് ഐജി ആയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.