• Wed. May 20th, 2026

24×7 Live News

Apdin News

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Byadmin

May 20, 2026


കോട്ടയം: സില്‍വര്‍ ലൈന്‍ പ്രയോഗികമല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.നടപ്പിലാകാത്ത പദ്ധതിയെന്ന് എന്ന് ബിജെപി ആദ്യമേ പറഞ്ഞിരുന്നു.

മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശന്‍ പാലായിലെ ജനങ്ങളെ വഞ്ചിച്ചു. സംസ്ഥാനത്ത്
നാലുദിവസമായി മന്ത്രിമാര്‍ ഓഫീസില്‍ വന്നിരിക്കുകയാണ്. അവര്‍ക്ക് ഏത് വകുപ്പ് സെക്രട്ടറിയെ വിളിച്ചു വരുത്തണമെന്ന് പോലും അറിയാത്ത സ്ഥിതി.

മതേതര മന്ത്രിസഭയാണ് എന്ന് പറയുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ വീതം വയ്‌ക്കുകയുമാണെന്നും ഷോണ്‍ ജോര്‍ജ് വിമര്‍ശിച്ചു.മതാടിസ്ഥാനത്തില്‍ വകുപ്പുകള്‍ വീതം വയ്‌ക്കുന്ന കേരളത്തിലെ ആദ്യ മന്ത്രിസഭയാണ് ഇത്. അങ്ങേയറ്റം അപമാനം ആണ് ഇത്. ഒരു മുഖ്യമന്ത്രിക്ക് സ്വന്തം അച്ഛന്റെ പേര് പറയാനുള്ള സാഹചര്യം പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അച്ഛന്റെ പേര് പറയുന്നത് പോലും വിമര്‍ശിക്കപ്പെടുന്നുവെന്നും ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

 



By admin