
തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിലായി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271-ാം റാങ്ക് നേടി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109-ാം റാങ്കും നേടി.
ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി. ആകെ 958 പേർ ഐഎഎസ്, ഐഎഫ്എസ്,എപിഎസ്, മറ്റ് തസ്തികകളിലേക്ക് യോഗ്യത നേടി. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.
യുപിഎസ്‌സി സിഎസ്‌ഇ അന്തിമഫലം ‘ഫൈനൽ റിസൾട്ട്’ വിഭാഗത്തിൽ പിഡിഎഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും കാണാൻ കഴിയും. ഫലം പ്രഖ്യാപിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ മാർക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് യുപിഎസ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു.