സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘമായി മാറിയെന്ന ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ കണ്ണന്‍, എ.സി മൊയ്തീന്‍, വര്‍ഗ്ഗീസ് തുടങ്ങിയ നേതാക്കളെല്ലാം കോടികളാണ് പാര്‍ട്ടിയുടെ പേരില്‍ കട്ട് മുടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പര്‍ക്ലാസ് ഡീലിങാണ് എ.സി മൊയ്തീന്‍ നടത്തുന്നത്. പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം, ജില്ലാ സെക്രട്ടറിക്ക് 25,000 സ്റ്റേറ്റ് നേതാവിന് ഒരു ലക്ഷം എന്നിങ്ങനെയാണ് വിഹിതത്തിന്റെ കണക്ക്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.