
കോട്ടയം:സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു മദ്യപിച്ച് ലക്കുകെട്ട് അമിത വേഗത്തില്‍ ഓടിച്ച വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് ആണ് മരിച്ചത്.ക്രിസ്തുമസ് തലേന്ന് രാത്രി എംസി റോഡില്‍ നാട്ടകത്ത് ആയിരുന്നു അപകടം നടന്നത്.
അപകടത്തില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ തങ്കരാജ് ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അപകടത്തിന് പിന്നാലെ വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാരുമായി സിദ്ധാര്‍ഥ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈയാങ്കളിയിലേക്ക് എത്തുകയും ചെയ്തിരുന്നു.വിവരം അറിഞ്ഞെത്തിയ പൊലീസുമായും സീരിയല്‍ താരം തര്‍ക്കത്തിലേര്‍പ്പെട്ടു.
ചിങ്ങവനം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ച പ്രതിയെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യും.