
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടത് എന്ന് വൈക്കത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്.പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് എന്തുകൊണ്ട് സീറ്റ് നല്‍കിയില്ല എന്നറിയില്ല.ഗാന്ധിയെ താന്‍ വിമര്‍ശിച്ചത് ആശയപരമായാണെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.
പരിഗണിക്കുന്നില്ലായിരുന്നുവെങ്കില്‍ ആദ്യം തന്നെ അത് നിഷേധിക്കണമായിരുന്നു.തന്റെ പേര് ചര്‍ച്ചയായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അത് തള്ളിക്കളഞ്ഞില്ല.പ്രാദേശിക എതിര്‍പ്പ് കാരണമായി എന്ന് കരുതുന്നില്ല. അധികാരത്തിനുവേണ്ടി നടക്കുന്നവരാണ് ഒരു സമൂഹമെന്ന തെറ്റിദ്ധാരണ ഉണ്ടായി.ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വൈക്കത്ത് കെ ബിനിമോനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സണ്ണി എം കപിക്കാടിന്റെ പ്രതികരണം.
തര്‍ക്കങ്ങളും ചര്‍ച്ചകളും തുടരവെ 55 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.