സുഡാനിലെ പടിഞ്ഞാറന്‍ ഡര്‍ഫര്‍ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഓഗസ്റ്റ് 31 ന് ഡര്‍ഫറിലെ മറാ പര്‍വതപ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. സുഡാനിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് മറാ പര്‍വത പ്രദേശത്തേക്ക് പലായനം ചെയ്തവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഗ്രാമം ഇപ്പോള്‍ പൂര്‍ണമായും നിലംപൊത്തിയതായി പറയുന്നു.