കലിഫോർണിയ
നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിതവില്യംസിന്റെ മടക്കം വീണ്ടും അനിശ്‌ചിതത്വത്തിൽ. ഫെബ്രുവരിയിൽ നിശ്‌ചയിച്ച മടക്കം ഏപ്രിൽ വരെ നീളാന്‍ സാധ്യത.
സ്പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യം വൈകുന്നതിനാലാണിത്. പുതിയ ക്രൂഡ്രാഗൺ പേടകം തയ്യാറാക്കുന്നതിനുണ്ടായ കാലതാമസമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഈ പേടകത്തിൽ സുനിതാ വില്യംസിനെയും സഹയാത്രികനായ ബുച്ച് വിൽമോറിനെയും മടക്കികൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ബോയിങ് സ്‌റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി ജൂൺ അഞ്ചിനാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെട്ടത്. യാത്രക്കിടെ തന്നെ സ്‌റ്റാർലൈനർ പേടകത്തിന് തകരാർ ഉണ്ടായെങ്കിലും ഇരുവരും സുരക്ഷിതമായി നിലയത്തിലെത്തി. തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തിെയെങ്കിലും പൂർണമായി വിജയിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ