സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവര്‍ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതും സുപ്രധാന ഇടപെടലായി. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി ബുധനാഴ്ച ചുമതലയേല്‍ക്കും.