ന്യൂദല്‍ഹി: ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള വിശ്വസ്ത സ്ഥാപനങ്ങളെ ഒന്നൊന്നായി പൊളിച്ചുകളയുക എന്നതാണ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കരുതിവെച്ച തന്ത്രമെന്ന് പറയപ്പെടുന്നു. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാസ്ഥാപനമായ സുപ്രീംകോടതിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ കുറച്ചുനാളുകളായി നടന്നുവരികയാണ്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുര്യകാന്തിനെ അപഹസിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ലണ്ടനില്‍ വെച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിനോട് കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ചോദിക്കുന്ന സദസ്സില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കോക്രോച്ച് ജനതാപാര്‍ട്ടിയുടെ അറിവോടെ അവിടെ എത്തിയതാണെന്നാണ് വിലയിരുത്തല്‍.
ഒരിയ്‌ക്കലും തൊഴിലില്ലാത്തവരെ പാറ്റകള്‍ എന്ന് സൂര്യകാന്ത് വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ അങ്ങിനെ ചെയ്തു എന്ന് പറഞ്ഞാണ് അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത പരിപാടിയില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്ന് കരുതപ്പെടുന്ന ചിലര്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. ജൂണ്‍ നാലിനായിരുന്നു സംഭവം. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലോ’ എന്ന വിഷയത്തില്‍ സൂര്യകാന്ത് മിശ്ര അഭിസംബോധന ചെയ്യുന്ന ചോദ്യോത്തര വേളയില്‍ സദസ്സിലെ ചിലര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ഉയര്‍ത്തിയത്.
‘ഇന്ത്യയില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ക്കും വിമതാഭിപ്രായങ്ങള്‍ക്കും എതിരായ സമീപനം കൂടുതലാണ്. ഈ കടുത്ത സമീപനത്തിന്റെ ചില പ്രതിഫലനങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിലും കണ്ടു. ആ പ്രസംഗം വ്യാപകമായി പ്രചരിക്കുണ്ട്’, എന്നായിരുന്നു സദസില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ഉന്നയിച്ചത്. പിന്നാലെ മോഡറേറ്റര്‍ ഇടപെടുകയായിരുന്നു.
വിഷയത്തില്‍ നിന്നും മാറിയുള്ള ചോദ്യം അനുവദിക്കില്ലെന്ന് മോഡറേറ്റര്‍ ഇടപെട്ട് സദസിനെ അറിയിച്ചോടെ സദസില്‍ നിന്നുള്ള ചിലര്‍ എഴുന്നേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് മോഡറേറ്റര്‍ സെഷന്‍ അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്ത് പിന്‍വാങ്ങുകയുമായിരുന്നു.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഊ സംഭവത്തെ അപലപിച്ചു. ഇത്തരം അസഭ്യമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയത്. ജനാധിപത്യ സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. വിനയപൂര്‍വ്വവും ആദരവോടെയുമായിരിക്കണം ഇത് പ്രകടിപ്പിക്കേണ്ടതെന്നും ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.
ഇതിന് മുന്‍പ് അരവിന്ദ് കെജ്രിവാള്‍ പലതവണയാണ് ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നത്. മദ്യനയത്തെക്കുറിച്ചുള്ള തന്റെ കേസ് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് കേള്‍ക്കുന്നതെങ്കില്‍ താന്‍ ഹാജരാവില്ല എന്ന് വരെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അരവിന്ദ് കെജ്രിവാളും ആം ആദ്മിയുമായി അടുപ്പമുള്ള എന്‍ജിഒ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയെ പരിഹസിച്ചിരുന്നു. ഇതിനെതിരെ സ്വര്‍ണ്ണകാന്ത ശര്‍മ്മ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കുമെതിരെ ക്രിമിനല്‍ അപകീര്‍ത്തി ഫയല്‍ ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. താന്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത പ്രതിയുടെ കേസ് ഇനി താന്‍ തന്നെ കേള്‍ക്കുന്നത് ജുഡീഷ്യല്‍ താല‍്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ്ണകാന്ത ശര്‍മ്മ മദ്യനയക്കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.
53 പേരുടെ മരണത്തിന് ഇടയാക്കിയ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ ഖാലിദിന് ജാമ്യം നല‍്കുന്നില്ല, അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് എന്ന് ആരോപിച്ച് സുപ്രീംകോടതിയെ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ഒരു വലിയ ബിജെപി വിരുദ്ധ അഭിഭാഷക സംഘം വേട്ടയാടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കുറ്റവാളികള്‍ക്ക് ജയിലല്ല, ജാമ്യമാണ് സ്വാഭാവികം എന്ന വിചിത്ര വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇങ്ങിനെ എപ്പോഴും മോദി സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരെ മാത്രം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചുകൊണ്ടേയിരിക്കണം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റാനാണ് പ്രതിപക്ഷപാര്‍ട്ടികളും എന്‍ജിഒകളും ജിഹാദികളും അടക്കുന്ന കൂട്ടായ്‌മ ശ്രമിക്കുന്നത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കോക്രോച്ച് പാര്‍ട്ടിയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമമണവും. ഇതെല്ലാം ഇന്ത്യയിലെ ബിജെപി ഭരണം അട്ടിമറിക്കാനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ കളിയാണെന്നാണ് കരുതപ്പെടുന്നത്.
ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജോര്‍ജ്ജ് സോറോസ് അടക്കം ഉള്‍പ്പെട്ട വിപുലമായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കാണുന്ന ഒരു വഴി ഇന്ത്യയിലെ സുപ്രീംകോടതി അടക്കമുള്ള വിശ്വസ്ത സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല എന്ന നെരേറ്റീവ് ആദ്യപടിയായി സൃഷ്ടിക്കുകയാണ്. വോട്ട് ചോരി ആരോപണമുയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കുകയാണ്. പക്ഷെ വരും വര്‍ഷങ്ങളില്‍ ഇതും ശക്തമാക്കാനാണ് സാധ്യത. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ അപ്രതീക്ഷിതമായ രീതിയില്‍ വിപുലമായി വിമര്‍ശനം ഉന്നയിക്കുക വഴി വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞതെന്ന നെരേറ്റീവ് സൃഷ്ചിക്കാനും ശ്രമിക്കുകയാണ്. ഇതുവഴി വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചശേഷം ജെന്‍സീ കലാപമുണ്ടാക്കാനാണ് അണിയറയില്‍ ഒരുങ്ങുന്ന നീക്കം.