• Tue. Jul 28th, 2026

24×7 Live News

Apdin News

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

Byadmin

Jul 28, 2026


ന്യൂദല്‍ഹി: ഏറ്റവുംപുതിയ കണക്കനുസരിച്ച് സുപ്രീം കോടതിയില്‍ ആകെ 95,936 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് നിയമ-നീതിന്യായ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രാജ്യസഭയെ അറിയിച്ചു. ഇതില്‍ 30വര്‍ഷമായ 26കേസുകളും 20 വര്‍ഷമായ 558 കേസുകളുമുണ്ട്. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ് പ്രകാരമുള്ള കണക്കാണിത്. 10,094 കേസുകള്‍ 10 വര്‍ഷത്തിലേറെയായും 24,611 കേസുകള്‍ 5 വര്‍ഷത്തിലേറെയായും 49,248 കേസുകള്‍ ഒരു വര്‍ഷത്തിലേറെയായും പരിഹരിക്കാതെയുണ്ട്.
25 ഹൈക്കോടതികളിലായി ആകെ 63.76 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 80,634 കേസുകള്‍ 30 വര്‍ഷത്തിലേറെയും 4.51 ലക്ഷത്തിലധികം കേസുകള്‍ 20 വര്‍ഷത്തിലേറെയും16 ലക്ഷത്തിലധികം കേസുകള്‍ 10 വര്‍ഷത്തിലേറെയും 29.51 ലക്ഷം കേസുകള്‍ 5 വര്‍ഷത്തിലേറെയും 51.94 ലക്ഷം കേസുകള്‍ ഒരു വര്‍ഷത്തിലേറെയും പഴക്കമുള്ളതാണ്.
രാജ്യത്തെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലായി 4.98 കോടി കേസുകള്‍ കൂടി കെട്ടിക്കിടക്കുന്നുണ്ട്.



By admin