• Tue. Aug 5th, 2025

24×7 Live News

Apdin News

സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം ഉയര്‍ന്ന രാഹുലിനെതിരായ കേസ് ഇങ്ങനെ

Byadmin

Aug 5, 2025



ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരെ സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം ഉയര്‍ന്ന, കേസ് ഇങ്ങനെ.

ഡിസംബര്‍ 9ന് ഭാരത ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ , ചൈനീസ് പട്ടാളക്കാര്‍ ഭാരത സൈനികരെ തല്ലിച്ചതച്ചുവെന്ന് ഭാരത ജോഡോ യാത്രക്കിടെ 2022 ഡിസംബര്‍ 16നാണ് രാഹുല്‍ പ്രസ്താവിച്ചത്. ഇതിനെതിരെ ആര്‍മി കേണലിന്റെ തത്തുല്യ പദവിയുള്ള സൈന്യത്തിന്റെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഉദയ ശങ്കര്‍ ശ്രീവാസ്തവ പ്രമുഖ അഭിഭാഷകന്‍ വിവേക തിവാരി മുഖേന ലഖ്‌നൗ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 24ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചു.

ഇത് ചോദ്യം ചെയ്ത് രാഹുല്‍ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ ഹൈക്കോടതി മജിസ്‌ട്രേറ്ററിന്റെ നടപടി ശരിവെച്ചു. നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും, തങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പരാമര്‍ശമാണെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാമെന്നും ഇതിന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 199(1) വകുപ്പ് അനുമതി നല്‍കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കരസേനയ്‌ക്ക് എതിരായ പരാമര്‍ശം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത് കേണലിന്റെ റാങ്കുള്ള. വിരമിച്ച ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടി. സൈന്യത്തോട് വലിയ ബഹുമാനമുള്ള തന്നെ രാഹുലിന്റെ പരാമര്‍ശങ്ങള്‍ വല്ലാതെ വേദനിപ്പിച്ചുവെന്ന ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി ശരിവെച്ചു. സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്താന്‍, അഭിപ്രായ സ്വാതന്ത്യവും ആവിഷ്‌ക്കാര സ്വാതന്ത്യവും ആര്‍ക്കും അവകാശം നല്‍കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇത് ചോദ്യം ചെയ്ത് രാഹുല്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി കേസ് തത്ക്കാലം സ്‌റ്റേ ചെയ്തുവെങ്കിലും വളരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. മാത്രമല്ല മൂന്നാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ചൈന ഭാരതത്തിന്റെ 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈയേറിയെന്നും അരുണാചലില്‍ ചൈനീസ് പട്ടാളം ഭാരത സൈനികരെ തല്ലിച്ചതച്ചെന്നും പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനു സുപ്രീംകോടതി താക്കീത് നല്‍കിയത്.

യഥാര്‍ത്ഥ ഭാരതീയന്‍ ഇങ്ങനൊന്നും പറയില്ല, പ്രത്യേകിച്ച് അതിര്‍ത്തിയില്‍ സംഘര്‍ഷമുള്ളപ്പോള്‍. ഭരണഘടനയുടെ 19(1)എ പ്രകാരം അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നതിനാല്‍ നിങ്ങള്‍ക്കെന്തും പറയാനാകില്ല. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മശിഹ എന്നിവര്‍ പറഞ്ഞു.

എന്തെങ്കിലും വിശ്വസനീയ തെളിവുകളെ അടിസ്ഥാനമാക്കിയാണോ നിങ്ങളുടെ പ്രസ്താവനകള്‍? ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടാണു നിങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ചൈന 2000 ചതുരശ്ര കിലോമീറ്റര്‍ കൈയേറിയെന്നു നിങ്ങളെങ്ങനെ അറിഞ്ഞു? എന്താണ് അതിനുള്ള വിശ്വസനീയ രേഖ, കോടതി ചോദിച്ചു.

 

By admin