പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് നടന്നു. സുബീന്‍ ഗാര്‍ഗിന്റെ സഹഗായകരായ ശേഖര്‍ ജ്യോതി ഗോസ്വാമിയും അമൃത്പ്രഭ മഹന്തയെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
സിംഗപ്പൂരിലെ സ്‌കൂബ ഡൈവിംഗിനിടെയാണ് ഗായകന്‍ മരിച്ചത്. മരണകാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. അറസ്റ്റിലായ ഇവരുടെ സാന്നിധ്യം മരണ സമയത്ത് ഉണ്ടായിരുന്നുവെന്നും, തെളിവുകള്‍ ലഭിച്ചതിനാല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണം സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുന്‍പ് അറസ്റ്റിലായ സിംഗപ്പൂരിലെ പരിപാടി സംഘാടകനും സുബീന്റെ മാനേജറിനും കൊലക്കുറ്റം, നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന, അശ്രദ്ധ മൂലം മരണത്തിന് കാരണമാകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.