അഹമ്മദാബാദ് :ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകരാന്‍ സുസുകി ഇന്ത്യയില്‍ 70000 കോടി രൂപ നിക്ഷേപിക്കും. ഉല്‍പാദനം വര്‍ധിപ്പിക്കാനും പുതിയ മോഡല്‍ കാറുകള്‍ വികസിപ്പിക്കാനും ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യ വികസിപ്പിക്കാനുമാണ് ഈ തുക ചെലവഴിക്കുക.
ഇന്ത്യയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കാവശ്യമായ ലിതിയം അയോണ്‍ ബാറ്ററി നിര്‍മ്മാണ യൂണിറ്റും സുസുകി ആരംഭിച്ചു. ആത്മനിര്‍ഭര്‍ ഭാരതിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അടുത്ത് അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളിലായിരിക്കും ഇത്രയും തുക നിക്ഷേപിക്കുകയെന്ന് ചടങ്ങിനായി ഗുജറാത്തില്‍ എത്തിയ സുസുകി മോട്ടോര്‍ കോര്‍പ് പ്രസിഡന്‍റ് ,തുഷിഹിരോ സുസുകി പറഞ്ഞു.
മാരുതിയുടെ മെയ്‌ക്ക്-ഇന്‍-ഇന്ത്യ വൈദ്യുതി കാറായ ഇ-വിറ്റാരയുടെ കയറ്റുമതി മോദി ഉദ്ഘാടനം ചെയ്തു. 100 രാജ്യങ്ങളിലേക്കാണ് ഇ-വിറ്റാര കയറ്റുമതി ചെയ്തത്.