സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പത്ത് വയസ്സുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്‍ ഗവാഡെ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ മരണം.
സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് അമ്മയുടെ മടിയില്‍ കിടക്കുന്നതിനിടെയാണ് മരണം സംഭവിക്കുകയായിരുന്നു. കുഴഞ്ഞ് വീണ കുട്ടിയെ, ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രാവണ്‍, ഗവാഡെ കുടുംബത്തിലെ ഏക മകനാണ്. നേരത്തെ ഇവരുടെ ഒരു മകളും മരിച്ചിരുന്നു.