
കൊച്ചി:കുവൈറ്റ് മദ്യ ദുരന്തത്തില്‍ ഓര്‍മ്മ നഷ്ടപ്പെടുകയും നാടുകടത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെത്തുകയും ചെയ്ത സൂരജ് ലാമയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.സൂരജ് ലാമ ഇന്ത്യയില്‍ എത്തിയത് മുതല്‍ മരണം വരെയുള്ള കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്.
പൊലീസ് ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ല.കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.പ്രത്യേക സംഘത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കണം.മൂന്നാഴ്ചയ്‌ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു.
കളമശേരിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് ആണെന്ന് തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലായിരുന്നു.മദ്യദുരന്തത്തിന് പിന്നാലെ ഓര്‍മ്മ ശക്തി നഷ്ടമായ സൂരജ് ലാമയെ തേടി കുടുംബം കേരളത്തിലെത്തിയപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് നേരത്തെ നെടുമ്പാശേരി എസ്.എച്ച്ഒയെ കോടതി വിളിച്ച് വരുത്തുകയുണ്ടായി.