തിരുവനന്തപുരം: ഇക്കഴിഞ്ഞ സെപ്തംബറിലാണ് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ പൂക്കളുടെ വിളവെടുപ്പ് നടന്നത്. അതിന് നേതൃത്വം നല്‍കിയ ജില്ല പഞ്ചായത്തിന്റെ ചുമതലയുള്ള പി.പി. ദിവ്യയുടെ നേതൃത്വത്തിലും.
സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം:
ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി പ്രകാരമായിരുന്നു ജയില്‍ വളപ്പില്‍ പൂക്കള്‍ നടലും അതിന്റെ പറിക്കലും നടന്നത്. പൂ പറിക്കലിന് ജയില്‍വളപ്പില്‍ തന്നെ വലിയൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും പി.പി. ദിവ്യ തന്നെ.
ഈ പരിപാടിക്ക് ശേഷം ഒരു മാസം പിന്നിട്ടതോടെ പി.പി. ദിവ്യ അതേ ജയിലില്‍ അന്തേവാസിയായി എത്തിയത് വിധി വൈപരീത്യം. ഇപ്പോള്‍ ഈ സംഭവവികാസങ്ങളെ കോര്‍ത്തിണക്കി വലിയ സൈബര്‍ ആക്രമണമാണ് പി.പി. ദിവ്യയ്‌ക്കെതിരെ നടക്കുന്നത്. ‘സെപ്തംബറില്‍ ജയിലിലെ പൂക്കള്‍ പറിച്ചു, ഒക്ടോബറില്‍ അവിടെ സ്ഥിരതാമസമാക്കി’ എന്ന മട്ടിലുള്ള ആക്രമണമാണ് നടക്കുന്നത്. ലസിത പാലക്കല്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരം പോസ്റ്റുകള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. ഈ സൈബര്‍ ആക്രമണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്.