കോട്ടയം : ചേര്‍ത്തലയില്‍ യുവതികളെ കാണാതായ സംഭവത്തില്‍ പ്രതി സെബാസ്റ്റിയന്റെ വീട്ടു പരിസരത്ത് നിന്നും വീണ്ടും അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 20 ലധികം അസ്ഥിക്കഷ്ണങ്ങള്‍ കുടി കിട്ടിയിരിക്കുന്നത്. വീടിന്റെ പരിസരത്ത് പോലീസ് മണ്ണുമാന്തി നടത്തിയ അന്വേഷണത്തിലാണ് കഷ്ണങ്ങള്‍ കിട്ടിയിരിക്കുന്നത്. സെബാസ്റ്റിയനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വീടിന് പുറകുവശത്തെ കുഴിയിലാണ് അസ്ഥിക്കഷ്ണം കണ്ടെത്തിയത്. നേരേത്ത തലയോട്ടിയും തുടയെല്ലും കണ്ടെത്തിയ സ്ഥലത്തു നിന്നുമാണ് ഇത്തവണയും അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. മാര്‍ക്ക് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സംഭവത്തില്‍ കൊലപാതക പരമ്പരയാണ് പോലീസ് സംശയിക്കുന്നത്. ഇതിനകം നാലു സ്ത്രീകളെ കാണാതായ സംഭവം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞദിവസം കണ്ടെത്തിയ അസ്ഥി്ക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയിലാണ്.
നാലുപേരെ കൊലപ്പെടുത്തിയോ എന്നുമാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം അസ്ഥിക്കഷ്ണങ്ങളില്‍ ക്യാപിട്ട പല്ലുണ്ടായിരുന്നു. അത് ജൈനമമ്മയുടേതല്ല എന്ന് കണ്ടെത്തിയിരുന്നു.വീടിന് സമീപത്തെ കുളം കൂടി വറ്റിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ചോദ്യംചെയ്യലിനോട് സെബാസ്റ്റന്‍ സഹകരിക്കാത്ത പ്രതിസന്ധി അന്വേഷണസംഘം നേരിടുന്നുണ്ട്. ചോദ്യം ചെയ്യലിന് തെറ്റായ മറുപടി നല്‍കി അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകള്‍ പോലീസ് തേടുന്നത്. നേരത്തേ ചേര്‍ത്തലയിലെ ഒരു ജ്വല്ലറിയില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു.
വീടിന്റെ പുറകുഭാഗം കാടു വെട്ടിത്തെളിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇനിയും കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. നേരത്തേ വീടിന്റെ പുറകുവശത്ത് തെക്ക് ഭാഗത്ത് നിന്നുമാണ് ഇത്തവണയും അസ്ഥി കണ്ടെത്തിയത്. വീടിനകത്തും പുറത്തും പോലീസ് പരിശോഖന നടത്തുകയാണ്.