• Fri. Jan 17th, 2025

24×7 Live News

Apdin News

സെയ്ഫ് അലി ഖാന്‍ അറിയാതെ ഉറക്കുഗുളിക നല്‍കിയ മുന്‍ഭാര്യ; പിന്നില്‍ സംവിധായകന്റെ ബുദ്ധി

Byadmin

Jan 17, 2025


ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും. ബോളിവുഡിലെ മുന്‍നിര നായികയായിരിക്കെയാണ് അമൃത സെയ്ഫിനെ വിവാഹം കഴിക്കുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ, കരിയറിന്റെ തുടക്കത്തില്‍ മാത്രമുള്ള സെയ്ഫിനെ അമൃത പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. മതത്തിന്റേയും പ്രായത്തിന്റേയുമെല്ലാം അതിരുകള്‍ മറികടന്ന് അവര്‍ ഒരുമിക്കുകയായിരുന്നു

 

തന്റെ മനസിലുള്ളത് മറയില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയാണ് അന്നും ഇന്നും അമൃത സിംഗ്. മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ സെയ്ഫിന് താന്‍ ഉറക്ക് ഗുളിക കൊടുത്തതിനെക്കുറിച്ച് അമൃത സിംഗ് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമുണ്ടായത്.

 

സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂര്‍. സല്‍മാന്‍ ഖാന്‍, സൊനാണി ബേന്ദ്ര, തബു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമയായിരുന്നു ഹം സാത്ത് സാത്തേ ഹേന്‍. സൂരജ് ബര്‍ജാതിയ ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിലെ ഒരു രംഗം ചിത്രീകരണത്തിനിടെ സെയ്ഫിന് പല ടേക്ക് പോകേണ്ടി വന്നിട്ടും ശരിയായ അഭിനയിക്കാന്‍ സാധിക്കാതെ വന്നു. തലേന്ന് രാത്രി മതിയായ ഉറക്കം ലഭിക്കാതിരുന്നതാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചത്.

 

ഹം സാത്ത് സാത്തേ ഹേയുടെ ചിത്രീകരണത്തിനിടെ സെയ്ഫിന്റെ വ്യക്തി ജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ എപ്പോഴും ടെന്‍ഷനിലായിരുന്നു. സിനിമയിലെ സുനോ ജി ദുല്‍ഹന്‍ എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെ ഒരു സംഭവമുണ്ടായി. കുറേ റീടേക്ക് പോയിട്ടും സെയ്ഫിന്റെ രംഗം ശരിയാകുന്നില്ല. അദ്ദേഹം രാത്രി ഉറങ്ങിയിരുന്നില്ല. എങ്ങനെ അഭിനയിക്കും എന്ന് ആലോചിച്ച് ഉറക്കം നഷ്ടമായെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞത്” സൂരജ് പറയുന്നു

 

ഇതോടെ സെയ്ഫിന് ഉറക്കുഗുളിക നല്‍കാന്‍ സൂരജ് ബര്‍ജാതിയ അമൃതയോട് ആവശ്യപ്പെടുകയായിരുന്നു. ”അദ്ദേഹം രാത്രി ഉറങ്ങിയിരുന്നില്ല. ഞാന്‍ അമൃതയ്‌ക്ക് ഒരു ഉപദേശം നല്‍കി. സെയ്ഫ് അറിയാതെ അവന് ഉറക്കുഗുളിക നല്‍കാന്‍ പറഞ്ഞു. അവര്‍ അതുപോലെ തന്നെ ചെയ്തു. അങ്ങനെ പിറ്റേന്ന് അവന്റെ കുറേ സീനുകള്‍ എടുക്കാന്‍ തീരുമാനിച്ചു. അവന്‍ നന്നായി ചെയ്യുകയും ചെയ്തു. ഒറ്റ ടേക്കിലാണ് പാട്ട് എടുത്തത്. അവന്റെ പ്രകടനം കണ്ട് എല്ലാവരും ഞെട്ടുകയും ചെയ്തു” എന്നും സംവിധായകന്‍ ഓര്‍ക്കുന്നുണ്ട്.

 

 

ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ സിനിമയായിരുന്നു ഹം സാത്ത് സാത്തേ ഹേന്‍. എന്നാല്‍ സെയ്ഫും അമൃതയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 13 വര്‍ഷത്തെ ദാമ്പദ്യ ജീവിതത്തിന് ശേഷം 2004 ല്‍ ഇരുവരും പിരിഞ്ഞു. നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും ഇരുവരുടേയും മക്കളാണ്. അതേസമയം സെയ്ഫ് അലി ഖാന്‍ പിന്നീട് കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്

 

അതേസമയം ഇന്ന് സിനിമാലോകം കണ്ണ് തുറന്നത് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയിലേക്കാണ്. മോഷണ ശ്രമം തടയുന്നതിനിടെയാണ് സെയ്ഫിന് പരുക്കേല്‍ക്കുന്നത്. താരത്തിന് ആറിടത്തായി പരുക്കേറ്റിട്ടുണ്ടെന്നും അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. പിന്നാല താരത്തെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തു. താരം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സെയ്ഫിനെ ആക്രമിച്ച അക്രമിയെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.



By admin