• Sat. Jan 17th, 2026

24×7 Live News

Apdin News

സേവനം വിമാനങ്ങളിലേതിനു സമാനം; വേ​ഗ​ത 180 കി​ലോ​മീ​റ്റ​ർ വ​രെ; വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ന്റെ ഫ്ലാ​ഗ് ഓ​ഫ് ഇ​ന്ന്

Byadmin

Jan 17, 2026



ന്യൂദല്‍ഹി: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ ഫ്ലാഗ് ഓഫ് ചെയ്യും. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത) ഇടയിലുള്ള ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനാണ് മോദി പച്ചക്കൊടി വീശുക. തുടർന്ന്, മാൾഡയിൽ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മോദി രാഷ്‌ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ന് മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ണ്ടെ​ങ്കി​ലും 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും ഓ​ടു​ക.

ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം. വിമാനങ്ങളിലേതിനു സമാനമായ കേറ്ററിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും. തേഡ് എസിയിൽ 2300, സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 എന്നിങ്ങനെയായിരിക്കും ഭക്ഷണം ഉൾപ്പെടെ ഏകദേശ ടിക്കറ്റ് നിരക്ക്.

കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്ന ട്രെയിനിൽ മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പൂർണമായും തദ്ദേശീയമാണ് നിർമാണം.

ഇ​തി​ൽ ആ​ർ​എ​സി, വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​കി​ല്ല. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ൺ​ഫേം​ഡ് ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കൂ. രാ​ത്രി​യാ​ത്ര​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള ഈ ​ട്രെ​യി​നി​ൽ 16 കോ​ച്ചു​ക​ളു​ണ്ടാ​കും.

 

By admin