
കൊച്ചി : സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നടന്റെ ഭാര്യ സരിതയുടെയും മൊഴി രേഖപ്പെടുത്തി.
കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 5 മണി വരെ നീണ്ടു.കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്. ഈ മാസം 24 നും ചോദ്യം ചെയ്തിരുന്നു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ജയസൂര്യ കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്.
ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി.സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.