അതിര്‍ത്തിരക്ഷാസേന അഥവാ ബിഎസ് എഫ് ആഘോഷിക്കുന്ന ദീപാവലിയ്‌ക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും ഊഷ്മളത. ബംഗാളിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സൈനികരാണ് ഫുല്‍ബാരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കുറി ഏറ്റുവാങ്ങി ദീപാവലി ആഘോഷിച്ചത്.
#WATCH | Border Security Force (BSF) personnel posted at Fulbari on the India-Bangladesh border in West Bengal’s Jalpaiguri celebrate #Diwali🪔 with school children. pic.twitter.com/9zrletKZQa
— ANI (@ANI) October 30, 2024
തൊട്ടടുത്ത സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ജയ്പാല്‍ഗുരിയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ഹൃദയത്തില്‍ സ്നേഹത്തിന്റെ നൈര്‍മ്മല്യം മാത്രം. വിദ്യാത്ഥികള്‍ മുഴുവന്‍ സൈനികരെയും കുറി തൊടീച്ചു. നേരത്തെ പട്ടാളക്യാമ്പില്‍ സൈനികര്‍ ദീപങ്ങള്‍ കത്തിച്ചിരുന്നു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.
അധ്യാപകര്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ കുറിയണിയിക്കാന്‍ സൈനികക്യാമ്പിലേക്ക് എത്തിച്ചത്. വനിതാ സൈനികരേയും കുട്ടികള്‍ കുറി അണിയിച്ചു.