
ന്യൂദല്‍ഹി: മുന്‍കരസേന മേധാവി എം.എം. നരവനെ എഴുതിയ ആത്മകഥ വിവാദമായത് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ അതേക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വന്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിശദീകരണം പുസ്തകത്തില്‍ ഉണ്ട്. ഇതാണ് വിവാദമായത്. ചൈനയുടെ സൈനികര്‍ എത്തിയപ്പോള്‍ തനിക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്നതില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പരാജയപ്പെട്ടു എന്ന് പുസ്തകത്തില്‍ ഒരിടത്ത് പറയുന്നതായി രാഹുല്‍ ഗാന്ധി പറയുന്നു. പക്ഷെ ഈ പുസ്തകം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന് കാരണം മുന്‍ സൈനിക മേധാവികള്‍ സൈന്യത്തെക്കുറിച്ച് പുസ്തകമെഴുതിയാല്‍ അത് പ്രസിദ്ധീകരിക്കണമെങ്കില്‍ സൈന്യത്തിന്റെ അനുമതി ലഭിയ്‌ക്കണം. എന്നാല്‍ ഒരു വര്‍ഷമായി നരാവനെയുടെ പുസ്തകത്തിന് ഈ അനുമതി ലഭിച്ചിട്ടില്ല.
സൈനിക ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഉള്ള കണ്ടന്‍റുകള്‍ സൈന്യം അംഗീകരിക്കാറില്ലെന്നും പുസ്തകത്തിന് അനുമതി നല്‍കാത്തതിന് ഒരു കാരണം ഇതായിരിക്കാമെന്ന് ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ പറയുന്നു. സൈന്യത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച വ്യക്തിയാണ് ലഫ്. ജനറല്‍ കെ.ജെ.എസ് ധില്ലന്‍. സൈനികമായ നീക്കങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ അത് ഭാവിസൈനിക നീക്കത്തെ ബാധിക്കുമെന്നതിനാലാണിത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാല്‍വന്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം എടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതിനാലാകാം അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതിരുന്നതെന്ന് കരുതുന്നു. – ധില്ലന്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാമത് സൈന്യത്തിന്റെ കീര്‍ത്തിയെ ബാധിക്കുന്ന ചില പരാമര്‍ശം കൂടി ഈ പുസ്തകത്തില്‍ ഉണ്ട്. ഇതും നരാവനെയുടെ പുസ്തകത്തിന് അനുമതി നല്‍കാതിരിക്കാന്‍ കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.